സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന തുടരുന്നു പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ്

സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന തുടരുന്നു പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ്

സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്ടെ
ത്തുന്നതിനായി നടത്തുന്ന  പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്, പച്ചക്കറി, ബേക്കറി, ഹോട്ടല്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മൂന്ന് കടകളില്‍ നിന്നായി 37,000 (മുപ്പത്തി ഏഴായിരം) രൂപ ഈടാക്കി.  നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഏഴ് സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്‍െത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ 16 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ടി. പ്രകാശന്‍, ടി.ടി അന്‍വര്‍, എം.ആര്‍ ദീപ, ലീഗല്‍ മെട്രോളജി  വകുപ്പില്‍ നിന്നും ഇന്‍സ്‌പെക്ടറായ സുജ. എസ്. മണിയുള്‍പ്പെടുന്ന  എട്ട് ഉദ്യോഗസ്ഥരും, ഭക്ഷ്യസുരക്ഷാ ഓഫീസറായ  കെ. ജി രമിത, പ്രിയ, ഡെപ്യൂട്ടി തഹസില്‍ദാരായ  സുനില്‍കുമാര്‍ തുടങ്ങിയവരുമാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Share this story