കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്രോള്‍ നിര്‍മ്മാണ മത്സരം

ബാലവിവാഹങ്ങള്‍ തടയുന്നതിനും പൊതുസമൂഹത്തിനിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ട്രോള്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയത്തിനും ജാതി-മത-ലിംഗ ദേശ ചിന്തകള്‍ക്ക് അതീതമായുള്ള ക്രിയാത്മകമായ ട്രോളുകളാണ് നിര്‍മ്മിക്കേണ്ടത്. മികച്ച ട്രോളുകള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കും. ട്രോളുകള്‍ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 31. ഫോണ്‍: 09745645295.

Share this story