പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു

പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫൺിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ജോലി പൂർത്തീകരിച്ചാണ് പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് നിർമ്മിച്ചിട്ടുള്ളത്. ബ്ലോക്ക് പ്രസിഡന്റ് ചാകീരി അഹമ്മദ് ഹഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ ബേബി ചാലിൽ, വൈസ് പ്രസിഡന്റ് പുള്ളാട്ട് സലിം, ടി.കെ അബ്ദുട്ടി, നെടുമ്പള്ളി സൈതു, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കൊമ്പത്തിയിൽ റസാഖ്, അരീക്കൻ കുഞ്ഞുട്ടി തുടങ്ങിയവർ പങ്കെടുത്തു.

 

Share this story