ശിലാസ്ഥാപനവും നിർമാണോദ്ഘാടനം സ്പീക്കർ നിർവഹിച്ചു

വെളിയങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനവും ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. അറിവിനോടുള്ള താത്പര്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളിലൂടെ കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളാക്കി സ്‌കൂളുകളെ മാറ്റണമെന്നും വിവിധ വികസന പദ്ധതികളിലൂടെ വെളിയങ്കോട് ഗവ.എച്ച്.എസ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുമെന്നും ചടങ്ങിൽ സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ ഏറ്റവും മികച്ച സ്പീക്കർക്കുള്ള ഭാരതീയ ഛാത്ര സൻസദിന്റെ പുര സ്‌കാരം നേടിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ പ്രിൻസിപ്പാൾ പി.സതീശനും പ്രധാനധ്യാപിക ഇ.പ്രസന്നയും ചേർന്ന് ആദരിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് പ്രവേശന കവാടവും ക്ലാസ്സ് മുറികളും നിർമ്മിക്കുന്നത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാബു, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Share this story