താനൂർ ഗവ. കോളജിന് 5.5 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു കെട്ടിട നിർമ്മാണ പ്രവൃത്തി ഉടൻ തുടങ്ങും

Share with your friends

താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനായി ഒഴൂർ പഞ്ചായത്തിൽ കൺെത്തിയ ഒഴൂരിലെ 5.5 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കു ന്നതിനായി എട്ട് കോടി രൂപയും ഭൗതിക സാഹചര്യ വികസനത്തിനായി 10 കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ച സാഹചര്യത്തിൽ പദ്ധതി നടത്തിപ്പിന് മേൽനോട്ടചുമതലയുള്ള കിറ്റ് കോ അധികൃതർ ഉടൻ കിഫ്ബിയിലേക്ക് പ്രൊജക്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ ആദ്യ വാരത്തോടെ ഒന്നാം ഘട്ട കെട്ടിട നിർമ്മാണം തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിർവ്വഹണം. ആദ്യഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, കാന്റീൻ, ചുറ്റുമതിൽ എന്നിവ പണിയാനാണ് തീരുമാനമെന്നും നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുൺെന്നും വി.അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു.
കോളജ് നിർമാണത്തിനായി യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഭൂമിയാണ് ഒഴൂരിലേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫിഷറീസ് സ്‌കൂളിനോട് ചേർന്നുള്ള ഭൂമിയിൽ സെമി പെർമനന്റ് കെട്ടിടം നിർമിച്ചിരുന്നു. എന്നാൽ കോളജിന്റെ അടിസ്ഥാന, പ്രാഥമിക സൗകര്യങ്ങൾക്ക് യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതല്ല എന്ന് കൺതിനാൽ സൗകര്യമുള്ള സ്ഥലത്തേക്ക് കോളജ് മാറ്റി സ്ഥാപിക്കുമെന്ന് വി. അബ്ദുറഹിമാൻ എം.എൽ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോളജിനായി പുതിയ സ്ഥലം കൺെത്തിയത്. മുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തി അലൈൻമെന്റ് സ്റ്റോൺ സ്ഥാപിച്ചിരുന്നു. ലാൻഡ് അക്വിസേഷൻ വിഭാഗം നടപടി ക്രമങ്ങൾ പൂർത്തിയാക്കി കലക്ടർ ഭൂമി ഏറ്റെടുക്കുകയായിരുന്നു. എം.എൽ.എയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് അന്തർദേശീയ നിലവാര ത്തിലുള്ള കോളജ് എന്ന സ്വപ്‌നപദ്ധതി യാഥാർഥ്യമാകുന്നത്. സർക്കാർ ഏജൻസിയായ കിറ്റ്കോക്കാണ് നിർമ്മാണ ചുമതല. താനൂരിൽ സ്വപ്‌ന സമാനമായ ക്യാമ്പസാണ് ഒരുങ്ങുക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!