തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ലോക്ക് ഡൗണ്‍ ആണ് പിന്‍വലിച്ചത്.

നഗരത്തിലെ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും തുറക്കാം. സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളിലെ കോൺഫറൻസ് ഹാളുകൾ അനുവദിക്കില്ല. ട്യൂഷൻ, കോച്ചിംഗ് സെൻ്റ്ർ ഉൾപടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. ഓഡിറ്റോറിയം, അസംബ്ലി ഹാൾ, സിനിമ ഹാൾ, വിനോദ പാർക്കുകൾ, തിയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ എന്നിവ പ്രവർത്തിപ്പിക്കരുത്.

ചന്തകളും, തിരക്കേറിയ മാർക്കറ്റുകളും കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.പ്രവേശനം പോലീസിൻ്റെ നിയന്ത്രണത്തോടെയായിരിക്കും.

Share this story