ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; വർക്കലയിൽ കാർ അപകടത്തിൽപ്പെട്ടു
Sep 10, 2023, 12:02 IST

തിരുവനന്തപുരം വർക്കലയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ഗൂഗിൾ മാപ്പ് പറഞ്ഞ വഴി ഓടിക്കവെ നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.