ജനലിലൂടെ നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി പോകുന്നു; ഉടനെ തെരച്ചിൽ തുടങ്ങി: ദൃക്‌സാക്ഷി

aluva

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ദൃക്‌സാക്ഷി സുകുമാരൻ. രാത്രി രണ്ട് മണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോൾ ഒരാൾ പെൺകുട്ടിയുമായി പോകുന്നത് കണ്ടു. തുടർന്ന് അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞ് പരിസരത്തെ വീടുകളൊക്കെ പരിശോധിച്ചു. തെരച്ചിൽ നടത്തുന്നതിനിടെയാണ് വസ്ത്രമില്ലാത്ത നിലയിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് റോഡിലൂടെ ഓടി വരുന്നത് കണ്ടതെന്നും സുകുമാരൻ പറഞ്ഞു

കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസീൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കണ്ടാൽ തിരിച്ചറിയാനാകുമെന്നാണ് കുട്ടി പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് എസ് പി അറിയിച്ചു.
 

Share this story