കോഴിക്കോട് ഉള്ള്യേരിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികൻ മരിച്ചു

accident

കോഴിക്കോട് ഉള്ള്യേരിയിൽ ടാങ്കർ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. വടകര കക്കട്ടിൽ അടൂര് ചേടിക്കുന്നുമ്മൽ അബ്ദുറഹ്മാനാണ്(43) മരിച്ചത്. ഉള്ള്യേരി പാലത്തിലാണ് അപകടം നടന്നത്. ഏകരൂരിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്

റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കൂടി ലോറിയുടെ ടയറുകൾ കയറിയിറങ്ങി. നാട്ടുകാർ ഉടനെ അബ്ദുറഹ്മാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story