ലിൻസിയെ കൊലപ്പെടുത്തിയത് സാമ്പത്തിക തർക്കത്തെ തുടർന്ന്; ഒപ്പം താമസിച്ച ജെസിൽ ജലീൽ പിടിയിൽ

കൊച്ചി ഇടപ്പള്ളി ഹോട്ടലിൽ യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തെ തുടർന്ന് പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടിൽ ലിൻസിയെയാണ്(26) ഹോട്ടലിൽ രണ്ട് ദിവസം മുമ്പ് അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ കൊണ്ടുപോകും വഴിയായിരുന്നു ലിൻസിയുടെ മരണം. സംഭവത്തിൽ ലിൻസിക്കൊപ്പം താമസിച്ചിരുന്ന തൃശ്ശൂർ തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലിനെ(36) പോലീസ് അറസ്റ്റ് ചെയ്തു
ജെസിലും ലിൻസിയും ഒന്നിച്ച് താമസിക്കുകയായിരുന്നു. വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞ് തർക്കമുണ്ടാകുകയും ജെസിൽ ലിൻസിയുടെ മുഖത്ത് അടിക്കുകയുമായിരുന്നു. താഴെ വീണ ലിൻസിയെ ഇയാൾ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ വിളിച്ച് കുളിമുറിയിൽ വീണ് ബോധം നഷ്ടപ്പെട്ടെന്ന് പറയുകയായിരുന്നു
വീട്ടുകാരെത്തിയാണ് ലിൻസിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തും മുമ്പേ ലിൻസി മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം.