മഅദനിയെ ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിക്കും; കൊല്ലം യാത്രയിൽ തീരുമാനം ഇന്ന്

madani

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇന്ന് തീരുമാനമെടുക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ പരിശോധനക്ക് ശേഷമാകും യാത്ര ചെയ്യാനാകുമോ എന്നതിൽ വ്യക്തത വരൂ. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയെ തുടർന്ന് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയിൽ വെച്ച് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്

ഉയർന്ന രക്തസമ്മർദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യസ്ഥിതി മോശമാക്കിയത്. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിയിൽ മഅദനി എത്തിയത്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചത്.
 

Share this story