മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രണ്ട് കിഡ്‌നിയും തകരാറിലായി

madani

സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മർദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി. മഅദനിയുടെ അൻവാർശേരിയിലേക്കുള്ള യാത്രയെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പിഡിപി നേതാക്കൾ അറിയിച്ചു

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുൽ നാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനിക്ക് കേരളത്തിൽ എത്താൻ അവസരം ലഭിച്ചത്. 

12 ദിവസത്തേക്കാണ് സന്ദർശനാനുമതി. ആരോഗ്യനില ഗുരുതരമായതിനാൽ പിതാവിനെ കാണാൻ കൊല്ലത്തേക്ക് എപ്പോൾ പോകാനാകുമെന്നത് അനിശ്ചിതത്വത്തിലാണ്. ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. 

Share this story