മറിയക്കുട്ടിക്കെതിരായ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; അംഗീകരിക്കില്ലെന്ന് മറിയക്കുട്ടി
Nov 15, 2023, 11:26 IST

ക്ഷേമപെൻഷൻ വൈകിയതിൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകൾ പ്രിൻസിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകൾ പ്രിൻസി വിദേശത്തുമെന്നായിരുന്നു വാർത്ത. എന്നാൽ വാർത്ത തെറ്റാണെന്ന് ഇന്നലെ മറിയക്കുട്ടി പ്രതികരിച്ചിരുന്നു.
അതേസമയം ദേശാഭിമാനിയുടെ ഖേദ പ്രകടനം അംഗീകരിക്കുന്നില്ലെന്ന് മറിയക്കുട്ടി പ്രതികരിച്ചു. ദേശാഭിമാനി തന്നെയും കുടുംബത്തെയും അപമാനിച്ചു. സൈബർ അക്രമണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടെന്നും മറിയക്കുട്ടി വ്യക്തമാക്കി.