മലപ്പുറം പാണ്ടിക്കാട് ബസ് മരത്തിലിടിച്ച് 14 പേർക്ക് പരുക്കേറ്റു
Sep 2, 2023, 16:03 IST

മലപ്പുറം പാണ്ടിക്കാട് സ്വകാര്യ ബസ് മരത്തിലിടിച്ച് 14 പേർക്ക് പരുക്കേറ്റു. വിയാത്രപ്പടിയിലാണ് സംഭവം. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ട സമയത്ത് തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു.