കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Sep 10, 2023, 17:22 IST

കർണാടകയിൽ മലയാളി മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി. ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ച് മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എം അഖിലേഷ്(20) ആണ് മരിച്ചത്. കോലാർ ശ്രീ ദേവരാജ് യുആർഎസ് മെഡിക്കൽ കോളജിലെ ബിപിടി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.