കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനി താമസസ്ഥലത്ത് മരിച്ച നിലയിൽ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

suicide

കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൽ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസിയാണ്(19) മരിച്ചത്. ഇന്ന് രാവിലെയാണ് എൻഎസ്എസ് നഴ്‌സിംഗ് കോളജ് ഒന്നാം വർഷ വിദ്യാർഥിനിയായ ആൽസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്നിടത്ത് തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നതായും പറയുന്നു. തൊട്ടടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു

ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർഥിനികൾക്ക് പങ്കുണ്ടെന്നാണ് പരാതി. ഒപ്പം താമസിക്കുന്നവരിൽ ചിലർ താമസ സ്ഥലത്തേക്ക് ആൺസുഹൃത്തുക്കളെ കൊണ്ടുവരുന്നത് ആൻസി ചോദ്യം ചെയ്തിരുന്നു. ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ ആൻസി വിവരം അറിയിച്ചതിലും ഇവർക്ക് വിരോധമുണ്ടായിരുന്നു.
 

Share this story