ബംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Sep 17, 2023, 11:55 IST

മമ്പറം സ്വദേശിനിയെ ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായാണി നിവാസിൽ കെ വി അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ(24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് പോയതായിരുന്നു.