അയർലാൻഡിൽ മലയാളി യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
Jul 16, 2023, 11:03 IST

അയർലാൻഡിൽ മലയാളി യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
അയർലാൻഡിലെ കോർക്കിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ദീപയാണ്(38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് റിജിനെ(41) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോർക്കിലെ ഒരു ഫണ്ട് സർവീസ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ദീപ
അഞ്ച് വയസ്സുള്ള മകൻ സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.