കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ; അറസ്റ്റിലായത് ഒഡീഷ സ്വദേശി
Aug 19, 2023, 17:10 IST

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ ഒഡീഷ സ്വദേശി സർവേഷാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും നേർക്കാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. നിലവിൽ അട്ടിമറി സംശയിക്കുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.