പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും: യുവാവ് അറസ്റ്റിൽ

amal
കൊച്ചിയിൽ യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി അമൽ ചന്ദ്രനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ഇടപ്പള്ളിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ശാരീരികമായി തന്നെ ഉപദ്രവിച്ചെന്നും പീഡന ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. വീണ്ടും ഹോട്ടലിലേക്ക് വരണമെന്ന ഭീഷണി സഹിക്കാനാകാതെ വന്നതോടെയാണ് പെൺകുട്ടി പരാതി നൽകിയത്.
 

Share this story