മാഹിയിൽ വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ
Aug 24, 2023, 11:40 IST

മാഹിയിൽ വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി സൈബീസാണ്(32) അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. ഇയാളെ ആർപിഎഫ് കൂടുതൽ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16ന് മാഹിക്കും തലശ്ശേരിക്കും ഇടയിൽ വെച്ചായിരുന്നു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്.
ആക്രമണത്തിൽ സി-8 കോച്ചിലെ ജനൽ ചില്ലുകൾ പൊട്ടിയിരുന്നു. പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ചാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്.