ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഇടുക്കിയിൽ യുവാവ് അറസ്റ്റിൽ
Jul 22, 2023, 12:06 IST

ഇടുക്കി കഞ്ഞിക്കുഴയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയാണ്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു.