ഭാര്യ മകളോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി യുവാവും ആത്മഹത്യ ചെയ്തു

om

ഏഴ് മാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ മകളോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി ഭർത്താവായ യുവാവും ആത്മഹത്യ ചെയ്തു. വയനാട് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശാണ്(36) മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇയാൾ കീടനാശിനി കഴിച്ച ശേഷം പുഴയിൽ ചാടിയത്. തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. വെണ്ണിയോട് പാത്തിക്കൽക്കടവ് പാലത്തിൽ നിന്ന് ജൂലൈ 13നാണ് ഓംപ്രകാശിന്റെ ഭാര്യ ദർശന(32), അഞ്ച് വയസ്സുകാരി മകൾ ദക്ഷ എന്നിവർ പുഴയിൽ ചാടി മരിച്ചത്. 

ദർശനയും കുഞ്ഞും മരിച്ചതോടെ ഗാർഹിക പീഡനത്തിന് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തിരുന്നു. ഓംപ്രകാശ്, പിതാവ് റിഷഭ രാജ്, മാതാവ് ബ്രാഹ്മില എന്നിവർക്കെതിരെയായിരുന്നു കേസ്. ഓംപ്രകാശും റിഷഭരാജും മൂന്ന് മാസത്തോളം റിമാൻഡിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്.
 

Share this story