മുക്കത്ത് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടയാൾ തൂങ്ങി മരിച്ച നിലയിൽ

mukkam

കോഴിക്കോട് മുക്കത്ത് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂളപ്പൊയിൽ പൈറ്റൂളിച്ചാലിൽ മുസ്തഫയാണ്(51) മരിച്ചത്. മുത്തേരിയിലെ ഹോട്ടലിൽ വെച്ചാണ് ഇയാൾ ഭാര്യ ജമീലയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കാഞ്ഞിരമുഴിക്ക് സമീപം ഇന്ന് രാവിലെയാണ് മുസ്തഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

മുസ്തഫയുടെ ആക്രമണത്തിൽ മുഖത്തും കൈക്കും പരുക്കേറ്റ ജമീല ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. ഭാര്യയെവെട്ടിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുസ്തഫക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ആക്രമണം നടന്ന ഹോട്ടലിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
 

Share this story