ബംഗളൂരുവിൽ മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Aug 28, 2023, 08:33 IST

ബംഗളുരുവിൽ മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന പങ്കാളി തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശിനിയായ പത്മാവതി ദേവയാണ്(24) കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി വൈഷ്ണവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂ മൈക്കോ ലേ ഔട്ടിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നു. സഹോദരി ഇവിടെ എത്തിയപ്പോഴാണ് പത്മാവതി ദേവ മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ചാറ്റിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.