ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയ ശേഷം ദീപു ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോകുകയായിരുന്നു

വീട്ടിലെത്തിയ ആളെ കാണാത്തതിനെ തുടർന്ന് ഭാര്യ നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
 

Share this story