മണർകാട് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ സംഘർഷം; പോലീസ് ലാത്തി വീശി

manarkad

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോട്ടയം മണർകാട് യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ സംഘർഷം. ഇതോടെ പോലീസ് ലാത്തി വീശി. ഏറെ നേരം പ്രദേശത്ത് സംഘർഷം നീണ്ടുനിന്നു. സിപിഎം പാർട്ടി ഓഫീസിന് മുന്നിലാണ് സംഘർഷമുണ്ടായത്

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ സിപിഎം ഇത് നിഷേധിച്ചു. മൂന്ന് യുഡിഎഫ് പ്രവർത്തകർക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story