മണ്ണാർക്കാട് 12 വയസ്സുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവ്

hamsa

മണ്ണാർക്കാട് 12 വയസ്സുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവ്. 35കാരനായ ഹംസക്കാണ് ശിക്ഷ. തടവുശിക്ഷക്ക് പുറമെ 2,11,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പിഴ സംഖ്യ ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ട്. 


 

Share this story