പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്ന്
Apr 18, 2023, 10:47 IST

കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നര മാസമായി കഴിയുകയായിരുന്ന ജാർഖണ്ഡ് സ്വദേശി അജയ് ആണ് പിടിയിലായത്. കേരളാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
2007ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാൻ. നേരത്തെയും ഇയാൾ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.