മാർക്ക് ലിസ്റ്റ് വിവാദം: എസ് എഫ് ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് എം വി ഗോവിന്ദൻ
Jun 7, 2023, 11:21 IST

കൊച്ചി മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. പരീക്ഷ എഴുതാതെ ഒരാൾ ജയിക്കുന്നു. വലിയ അത്ഭുതകരമായ കാര്യമാണിത്. എസ് എഫ് ഐക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് വ്യക്തമാണ്. ഇതിൽ പൂർണമായൊരു അന്വേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് പി എം ആർഷോയും. സാങ്കേതിക പിഴവെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം ശരിയല്ല. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകുമെന്നും ആർഷോ പറഞ്ഞു.