രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു
Jul 29, 2023, 11:24 IST

രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ നേതാവിനെതിരെ സിപിഎം നടപടി. തിരുവനന്തപുരം വഞ്ചിയൂർ എരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 2008ൽ കൊല്ലപ്പെട്ട സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് ആരോപണം
അന്വേഷണവിധേയമായാണ് രവീന്ദ്രൻ നായരെ സസ്‌പെൻഡ് ചെയ്തത്. 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി ധനശേഖരണം നടത്തി. അന്ന് ഏരിയ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. കുടുംബത്തിനുള്ള സഹായധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനായി മാറ്റിവെച്ചിരുന്നു. ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്.