മറുനാടൻ മലയാളി ഓഫീസിലെ റെയ്ഡ്: പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു
Jul 4, 2023, 08:31 IST

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ നടന്ന പോലീസ് റെയ്ഡിൽ തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്‌ടോപ്പ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥാപനത്തിൽ പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ ജീവനക്കാരുടെയും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു.
ഒളിവിലുള്ള ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് രണ്ട് ജീവനക്കാരുടെ വീടുകളിലും കൊല്ലത്തെ ഒരു റിപ്പോർട്ടറുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.