കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട; 50 കോടിയുടെ ലഹരിമരുന്നുമായി യുപി സ്വദേശി പിടിയിൽ

karipur
കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട. 50 കോടിയുടെ കൊക്കെയ്‌നും ഹെറോയിനും ഡിആർഐ പിടികൂടി. യുപി മുസഫർനഗർ സ്വദേശി രാജീവ് കുമാറിനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. കോഴിക്കോടുകാരനായ ഒരാൾ വന്ന് കൈപ്പറ്റുമെന്നാണ് പ്രതി നൽകിയ മൊഴി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. മലബാർ ജില്ലകളെ ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആർഐ അറിയിച്ചു.
 

Share this story