പുതുപ്പള്ളി മണ്ഡലത്തിൽ വൻ ലഹരിമരുന്ന് വേട്ട; 1634 ലിറ്റർ മദ്യവും എംഡിഎംഎയും പിടിച്ചെടുത്തു

excise

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പോലീസ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്‌സൈസ് വകുപ്പ് പരിശോധനയിൽ 1564.53 ലിറ്റർ മദ്യവുമാണ് പിടിച്ചെടുത്തത്.

ഇതുവരെ 1634.63 ലിറ്റർ മദ്യമാണ് മണ്ഡലത്തിൽ നിന്നും പിടിച്ചെടുത്തത്. 5.15 ലക്ഷം രൂപയുടെ മദ്യമാണിത്. 6.77 കിലോ കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 158.68 ഗ്രാം എംഡിഎംഎയും 75 പാക്കറ്റ് പുകയില വസ്തുക്കളും 12 ഗ്രാം നൈട്രോസെഫാം ഗുളികഖളും 2 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. 4.24 ലക്ഷം രൂപ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
 

Share this story