കരിപ്പൂരിൽ 44 കോടിയുടെ വന്‍ ലഹരിവേട്ട
Aug 29, 2023, 13:00 IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐയുടെ വന്‍ ലഹരിവേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ യുപി സ്വദേശി രാജീവ് കുമാർ എന്നയാളാണ് പിടിയിലായത്.
സംശയം തോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്റോബിയിൽ നിന്നും ഷാർജയിലെത്തി അവിടെ നിന്നും എയർ അറോബ്യയിൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാവുന്നത്.
3.90 കി. ഗ്രം കൊക്കെയ്ന്‍, 1.29 കി. ഗ്രം ഹെറോയിന്‍ എന്നിവയാണ് പിടിച്ചെത്തതെന്ന് ഡിആർഐ അറിയിച്ചു. ഷൂസിലും പേഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.