5 വയസ്സുകാരി ചാന്ദ്‌നിക്കായി വ്യാപക തെരച്ചിൽ; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ്

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരി ചാന്ദ്‌നിക്കായി വ്യാപക തെരച്ചിൽ. കുട്ടിയെ സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് പണം വാങ്ങി വിറ്റെന്നാണ് പ്രതി അസ്ഫാഖ് ആലം നൽകിയ മൊഴി. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കുട്ടിയെ കണ്ടെത്താനായി ആലുവയിലും പരിസരപ്രദേശങ്ങളിലും വ്യാപക തെരച്ചിലാണ് നടത്തുന്നത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് സമൂഹ മാധ്യമങ്ങൾ വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടിയുടെ ഫോട്ടോ സഹിതമാണ് അറിയിപ്പ് നൽകിയിട്ടുള്ളത്. കാണാതായ സമയത്ത് നീല കളർ ടീഷർട്ടും നീല കളർ പാന്റുമായിരുന്നു കുട്ടിയുടെ വേഷം.
കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484 2624006, 9497987114, 112 എന്നീ നമ്പറുകളിൽ അടിയന്തിരമായി അറിയിക്കാനും നിർദേശമുണ്ട്.