ആളുകളെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണ് മാത്യു കുഴൽനാടനെന്ന് മന്ത്രി എംബി രാജേഷ്

rajesh

ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണ് മാത്യു കുഴൽനാടൻ എന്ന് മന്ത്രി എം ബി രാജേഷ്. അധിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളുവെന്ന് മാത്യു കുഴൽനാടന് അറിയാം. ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെയുണ്ട്. വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംബി രാജേഷ് പരഞ്ഞു

സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു.
 

Share this story