മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ; സ്പീക്കറുടെ വിലക്ക്

പിണറായി വിജയന്റെ മകൾ ടി വീണക്കെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കി. ബില്ലിന്റെ ചർച്ചക്കിടെ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനക്കെതിരെ സ്പീക്കർ റൂളിംഗ് നടത്തി.
കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തയിലെ കാര്യങ്ങൾ കേരളത്തിന് അപമാനം. അതിന് ആധാരമായത് എന്ന് മാത്യു കുഴൽനാടൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും സ്പീക്കർ ഇടപെടുകയായിരുന്നു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിൽ ഉണ്ടാകില്ല. ബില്ലിൽ ഒതുങ്ങി നിന്ന് സംസാരിക്കണം.
എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടേക്കാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചനാധികാരമുണ്ടെന്നും സ്പീക്കർ പറഞ്ഞു. മാത്യു കുഴൽനാടന് പ്രസംഗിക്കാൻ മൈക്ക് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.