സ്വപ്‌നയും കോൺസുലേറ്റ് ജനറലും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന് മാത്യു കുഴൽനാടൻ; വാക് പോര്

mathew

ലൈഫ് മിഷൻ വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയും മുഖ്യമന്ത്രിയും തമ്മിൽ നിയമസഭയിൽ വാക്‌പോര്. കേരളം കണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷൻ എന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു

മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും സ്വപ്‌നയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ പച്ചക്കളളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ കോടതിയെ സമിപിക്കണമെന്നും ഇഡി നൽകിയ റിപ്പോർട്ട് തെറ്റെന്ന് പറയാനാകുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു

എന്നാൽ ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ വരവെന്നും തനിക്ക് ഉപദേശം വേണമെങ്കിൽ സർക്കാരിന്റെ സംവിധാനമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 

Share this story