എംസി റോഡിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ

sudheeran

എംസി റോഡ് ഉമ്മൻ ചാണ്ടിയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വിഎം സുധീകരൻ. ഇതുചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എംസി റോഡ് ഭാവിയിൽ ഒ സി റോഡ് എന്നറിയപ്പെടട്ടെ എന്നാണ് സുധീരൻ കത്തിൽ പറയുന്നത്. ഇതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു

ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാൽ സ്‌നേഹിക്കപ്പെടുകയും ചെയ്ത ഉമ്മൻ ചാണ്ടിക്ക് കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങൾ അർപ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എംസി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്. എംസി റോഡ് യഥാർഥത്തിൽ ഉമ്മൻ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരൻ പറയുന്നു.
 

Share this story