നെടുമങ്ങാട് ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്

പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

ചെറിയ അളവിൽ എംഡിഎംഎ യുമായി ഇന്നലെ രാവിലെ പിടികൂടിയയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഫാർമസി വഴി വിദ്യാർഥികൾക്ക് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്.

Share this story