സംസ്ഥാനത്ത് മാധ്യമവിലക്ക്; മോദിയുടെ ബി ടീമാണ് പിണറായി വിജയനെന്ന് കെ മുരളീധരൻ

k muraleedharan

സംസ്ഥാനത്ത് മാധ്യമവിലക്കാണെന്ന് കെ മുരളീധരൻ എംപി. മാധ്യമങ്ങൾക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ മുഴുവൻ വായടപ്പിക്കുകയാണ്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്. കേന്ദ്രനിലപാടുകളെ വിമർശിക്കുന്നവർ കേരളത്തിൽ എടുക്കുന്ന തീരുമാനങ്ങൾ മറിച്ചാണെന്നും കെ മുരളീധരൻ വിമർശിച്ചു. സർക്കാർ നിലപാടിനോട് ഇടത് മുന്നണിയിലെ ഘടകകക്ഷികൾ പോലും അസ്വസ്ഥരാണ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ശ്രേയാംസ്‌കുമാറിന് പ്രതികരിക്കേണ്ടി വന്നത്. മോദിയുടെ ബി ടീമാണ് പിണറായി വിജയനെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. എകെജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരളാ ഘടകം ആയതുകൊണ്ടാണോ എന്നും കെ മുരളീധരൻ ചോദിച്ചു. സർക്കാർ നിലപാടുകൾക്കെതിരെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story