ഗുണനിലവാരമില്ലാതെ മരുന്നുകൾ; പരിശോധനകൾ പ്രഹസനം

Medicine

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​വി​ത​ര​ണം യ​ഥേ​ഷ്ടം തു​ട​രു​ന്നു. പേ​രി​ന് ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ൾ​പ്പെ​ടെ നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യെ ത​ട​യാ​ൻ പ​ര്യാ​പ്ത​മ​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം 173 മ​രു​ന്നു​ക​ളാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി നി​രോ​ധി​ച്ച​ത്. 2021ൽ ​ഇ​ത് 210 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 20 മ​രു​ന്നു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​പ്പോ​ൾ ഫെ​ബ്രു​വ​രി​യി​ൽ 19, മാ​ർ​ച്ച് 20 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഏ​പ്രി​ലി​ൽ 13 ആ​യി​രു​ന്നു ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ നി​രോ​ധി​ച്ച​ത്.

ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പാ​ണ് ഇ​ത് നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ങ്കി​ലും ആ​ധു​നി​ക​വ​ത്ക​ര​ണ​മി​ല്ലാ​യ്മ​യും ദ​ശ​ക​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള സ്റ്റാ​ഫ് ഷെ​ഡ്യൂ​ളും മ​രു​ന്നു പ​രി​ശോ​ധ​ന​യെ ച​ട​ങ്ങാ​ക്കി മാ​റ്റു​ക​യാ​ണ്.

ജൂ​ണി​ൽ 14 മ​രു​ന്നു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി നി​രോ​ധി​ച്ചു. ഈ ​മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ളും ആ​ശു​പ​ത്രി​ക​ളും അ​വ തി​രി​കെ വി​ത​ര​ണ​ക്കാ​ര​ന് ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​റു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ, ഈ 14 ​മ​രു​ന്നു​ക​ളു​ടെ കൂ​ട്ട​ത്തി​ലെ ആ​ദ്യ​മ​രു​ന്ന‌ാ​യ "സെ​ൻ​പാ​ൻ' ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് നി​ർ​മി​ച്ച​ത്. അ​സി​ഡി​റ്റി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ വ​ന്ന​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് അ​റി​യി​പ്പു​വ​ന്ന​ത് ഈ ​മാ​സം 4ന്. ​ഇ​തി​ന​കം ആ ​ബാ​ച്ചി​ലെ മ​രു​ന്നു മു​ഴു​വ​ൻ വി​റ്റി​രി​ക്കും. ആ ​പ​ത്ര​ക്കു​റി​പ്പി​ലെ ര​ണ്ടാം മ​രു​ന്നാ​യ "പെ​ന്‍റാ​ലി​ങ്ക് ' 2022 മാ​ർ​ച്ചി​ലാ​ണ് നി​ർ​മി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​തി​ന്‍റെ ഫ​ലം വ​ന്നാ​ൽ അ​തി​ന്‍റെ പൊ​ടി​പോ​ലും കി​ട്ടാ​നു​ണ്ടാ​വി​ല്ല. മ​രു​ന്നു പ​രി​ശോ​ധ​ന​യും നി​രോ​ധ​ന​വും വെ​റും ച​ട​ങ്ങാ​യി മാ​റു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മി​ക്ക​വാ​റും എ​ല്ലാ മാ​സ​വും "ജെ​നോ' എ​ന്ന ക​മ്പ​നി​യു​ടെ "പാ​ര​സെ​റ്റ​മോ​ൾ 500 എം​ജി'​യു​ടെ ബാ​ച്ചു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 2022 ഫെ​ബ്രു​വ​രി​യി​ൽ നി​ർ​മി​ച്ച ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ ബാ​ച്ചി​ന്‍റെ കാ​ലാ​വ​ധി 2026 ജ​നു​വ​രി വ​രെ​യാ​ണ്. ഇ​ത് ഇ​നി വി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ഉ​ണ്ടാ​വാ​റി​ല്ല. ഒ​രു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി എ​ല്ലാ മാ​സ​വും ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ ഈ ​പ​നി​മ​രു​ന്ന് ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ഇ​ഷ്ടം പോ​ലെ വി​റ്റ​ഴി​ക്കു​ക​യാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, പ്ര​മേ​ഹ​മ​രു​ന്ന്, ര​ക്ത​സ​മ്മ​ർ​ദം, വേ​ദ​ന സം​ഹാ​രി, ഹൃ​ദ്രോ​ഗ മ​രു​ന്നു​ക​ളും ഈ ​വ​ർ​ഷം ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി നി​രോ​ധി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നാ​യ "ഡൊ​ബു​റ്റ​മൈ​ൻ' ഇ​ൻ​ജ​ക്‌​ഷ​ൻ നി​ർ​മി​ച്ച​ത് 2021 ജൂ​ലൈ​യി​ൽ. മ​രു​ന്നി​ന്‍റെ ക​ലാ​വ​ധി 2023 ജൂ​ണി​ൽ അ​വ​സാ​നി​ച്ചു. അ​ത‌ി​നു ശേ​ഷ​മാ​ണ് ഈ ​മ​രു​ന്ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലും അ​തി​നെ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്ന​ത്!

Share this story