കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

flood

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളം ഉയരുന്നു. കോട്ടയം-കുമരകം-ചേർത്തല റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലടക്കം വെള്ളം കയറി

മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം, ഏറ്റുമാനൂർ നഗരസഭകളുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. അയർക്കുന്നം പുന്നുത്തറയിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ജില്ലയിൽ ഇതുവരെ 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 218 കുടുംബങ്ങളിൽ നിന്നായി 700 പേർ ക്യാമ്പിലുണ്ട്.
 

Share this story