കാന്താരിമാരുടെ ഏട്ടായി: സ്വർണം കവർന്ന് യുവതിയെ ആക്രമിച്ച കേസിൽ മീശ വിനീത് വീണ്ടും അറസ്റ്റിൽ

vineeth

സോഷ്യൽ മീഡിയ താരവും ക്രിമിനലുമായ മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് മുമ്പും മോഷണക്കേസിലും പീഡനക്കേസുകളിലും അറസ്റ്റിലായിട്ടുണ്ട്

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്ന വിനീതിനെ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. ഇത് മുതലെടുത്താണ് ഇയാളുടെ പീഡനങ്ങളും മോഷണങ്ങളുമെല്ലാം. മാസങ്ങൾക്ക് മുമ്പ് കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീത് അറസ്റ്റിലായിരുന്നു.
 

Share this story