കോട്ടയത്ത് മധ്യവയസ്‌ക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസിൽ കീഴടങ്ങി

Police

കോട്ടയം തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി ഭാർഗവിയാണ്(48) കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒന്നിച്ചാണ് താമസം. തർക്കത്തിനിടെ പാര ഉപയോഗിച്ചാണ് ബിജുമോൻ ഭാർഗവിയുടെ തലയ്ക്കടിച്ചത്. ഇയാൾ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
 

Share this story