മധ്യ വേനലവധി ഇനി മുതൽ ഏപ്രിൽ ആറ് മുതൽ; 210 പ്രവർത്തി ദിനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി മുതൽ 210 പ്രവർത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനലവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കും. മലയൻകീഴ് സ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.
 

Share this story