നന്ദിനിക്ക് തിരിച്ചടി നൽകാൻ മിൽമ; കർണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകൾ തുറക്കും

Milma

സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽവിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മിൽമ. കർണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് മിൽമയുടെ തീരുമാനം. എന്നാൽ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു

ഔട്ട്‌ലെറ്റുകളിലൂടെ പാൽ വിൽക്കില്ല. പകരം പാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് തീരുമാനമെന്നും കെ എസ് മണി അറിയിച്ചു. കേരളത്തിൽ ആര് ഔട്ട്‌ലെറ്റുകളാണ് നന്ദിനി ആരംഭിച്ചത്. കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. കർണാടകയിൽ 500 മില്ലി ലിറ്റർ നന്ദിനി പാലിന് 21 രൂപയും കേരളത്തിലെത്തുമ്പോൾ 29 രൂപയുമാണ് വില
 

Share this story