ഇന്ത്യയിലെ മികച്ച പാൽ മിൽമയുടേത്; നന്ദിനി പാൽ ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി
Jun 15, 2023, 10:46 IST

കേരളത്തിലെ നന്ദിനി പാൽ വിൽപ്പനക്കെതിരെ ദേശീയ ഡയറി ഡെവല്പമെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. നന്ദിനി പാൽ കർണാടകയുടെ പാലാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ വകുപ്പിന്റെ അനുമതി വാങ്ങണം. ഇതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.
ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അന്യസംസ്ഥാന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നത്. ചെറിയ ഔട്ട്‌ലെറ്റുകളിൽ വരെ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ.