ഐ എൻ എൽ പിളർന്നിട്ടില്ല, താൻ പാർട്ടിയുടെ പക്ഷത്ത്: മന്ത്രി അഹമ്മദ് ദേവർകോവിൽ

ഐ എൻ എൽ പിളർന്നിട്ടില്ല, താൻ പാർട്ടിയുടെ പക്ഷത്ത്: മന്ത്രി അഹമ്മദ് ദേവർകോവിൽ

ഐ എൻ എൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയും ഇരുപക്ഷവും ഭിന്നിച്ച് പരസ്പരം പുറത്താക്കലും നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

താൻ ഐഎൻഎൽ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യാതലത്തിലുള്ള വിഷയത്തിൽ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. പാർട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാം.

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇന്നലെ നടന്നത് സംസ്ഥാന നേതൃത്വം വിശദീകരിക്കും. താൻ പാർട്ടിയുടെ ഭാഗത്താണെന്നും മന്ത്രി പറഞ്ഞു.

Share this story